Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Private Bus Industry

Malappuram

സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യം സം​ര​ക്ഷി​ക്കും: മ​ന്ത്രി അ​നി​ൽ​കു​മാ​ർ

മ​ഞ്ചേ​രി: പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ​യാ​ത്ര പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ ശേ​ഷം സാ​ന്പ​ത്തി​ക ത​ക​ർ​ച്ച നേ​രി​ടു​ന്ന സ്വ​കാ​ര്യ​ബ​സ് വ്യ​വ​സാ​യ​ത്തെ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​മെ​ന്ന് റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ.

ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ ഇ​തു​സം​ബ​ന്ധി​ച്ച വി​ദ​ഗ്ധ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷം ബ​സ് വ്യ​വ​സാ​യം നി​ല​നി​ർ​ത്താ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തുനി​ന്നു​ണ്ടാ​കും. ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മ​ല​പ്പു​റം ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ മ​ഞ്ചേ​രി​യി​ൽ ഉ​ദ​ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ്വ​കാ​ര്യ ബ​സു​ക​ളി​ലും സ്ത്രീ ​സൗ​ജ​ന്യ യാ​ത്ര ന​ട​പ്പാ​ക്കി കെഎ​സ്ആ​ർ​ടി​സി​യി​ലേ​ത് പോ​ലെ സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്കും സീ​റോ ടി​ക്ക​റ്റ് നി​ര​ക്കി​ന് തു​ല്യ​മാ​യ തു​ക സ​ർ​ക്കാ​ർ ന​ൽ​കു​ക​യോ സ്വ​കാ​ര്യ ബ​സു​ക​ൾ വാ​ട​കയ്​ക്ക് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് ക​ണ്‍​വ​ൻ​ഷ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത് ര​ണ്ടും ന​ട​പ്പാ​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ബ​സു​ക​ൾ​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ൽ ഡീ​സ​ൽ ന​ൽ​കി​യും റോ​ഡ് ടാ​ക്സ് പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യും വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്ക​ണം. സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ നി​ര​ത്തൊ​ഴി​യാ​ൻ നി​ർ​ബ​ന്ധി​ത​മാ​കു​മെ​ന്നും ക​ണ്‍​വ​ൻ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ​ലി​ഹാ​ജി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹം​സ ഏ​രി​ക്കു​ന്ന​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് കെ.​കെ. തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം. ​റ​ഹ്മ​ത്തു​ള്ള എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വ​ല്ലാ​ഞ്ചി​റ മ​ജീ​ദ്, സി​ഐ​ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്് രാ​ധാ​കൃ​ഷ്ണ​ൻ, ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ശ​ര​ണ്യ മ​നോ​ജ്, എം.​എ​സ്. പ്രേം​കു​മാ​ർ, പാ​ല​മു​റ്റ​ത്ത് വി​ജ​യ് കു​മാ​ർ, കെ. ​സ​ത്യ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി പ​ക്കീ​സ കു​ഞ്ഞി​പ്പ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കി​സാ​ൻ മാ​നു, പാ​സ് മാ​നു, ബ്രൈ​റ്റ് നാ​ണി​ഹാ​ജി, കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് കെ.​ടി. വാ​സു​ദേ​വ​ൻ, തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി സേ​തു​രാ​മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up